ജമ്മു കശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് മാസത്തിനിടെ ശ്രീനഗറിൽ കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതിയുടെയോ ഔദ്യോഗിക പദവി ദുരുപയോഗത്തിന്റെയോ നാല് കേസുകളെടുത്താൽ ഒരെണ്ണം ശ്രീനഗറിൽ നിന്ന് ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയില്‍ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകള്‍ കേരളത്തില്‍ നിന്നുള്ള ഒരു മരണം ഉള്‍പ്പെടെ എട്ടായി ഉയര്‍ന്നതോടെ, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള ആദ്യത്തെ രണ്ട് കേസുകളുടെ ജീനോം സീക്വന്‍സിംഗ് സൂചിപ്പിക്കുന്നത് അവ യൂറോപ്പിലെ മങ്കി പോക്സ് ബാധയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്ന
വടക്കൻ ഷാൻസി പ്രവിശ്യയിലെ, തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന്, ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും, മറ്റ് രണ്ട് ഉപഗ്രഹങ്ങളും, ചൈന വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തു. ലോംഗ് മാർച്ച് 4 ബി കാരിയർ റോക്കറ്റ് ഉപയോഗിച്ച് ആയിരുന്നു വിക്ഷേപണം.