ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി

Aug 4, 2022, 11:57 AM IST

ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവികാരം കണക്കിലെടുത്താണ് ശ്രീറാമിനെ മാറ്റിയതെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു.

തിയേറ്റര്‍-ഒ.ടി.ടി തര്‍ക്കം: ഫിലിം ചേംബര്‍ യോഗം മാറ്റി വച്ചു

Aug 4, 2022, 11:49 AM IST

സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. വ്യാഴാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന യോഗം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

Aug 4, 2022, 11:54 AM IST

വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് സൂചന. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോർട്ട്.