സംസ്ഥാനത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

Aug 5, 2022, 04:14 PM IST

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന്, പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ്, ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലും തിരുവന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ എത്തുന്നു

Aug 5, 2022, 04:50 PM IST

കേരളത്തെ ത്രില്ലടിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14ന് തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ സ്‌റ്റേജ് ഷോയുമായാണ് സണ്ണി ലിയോൺ എത്തുക.

കോഴിക്കോട് വേദവ്യാസ സ്‌കൂൾ സൈനിക സ്‌കൂളാകും: പ്രതിരോധമന്ത്രാലയം അനുമതി നൽകി

Aug 5, 2022, 05:07 PM IST

കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനീക സ്കൂളാക്കി മാറ്റാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക് സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ മിലിട്ടറി സ്കൂളാകും ഇതോടെ വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂൾ.