സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.
പ്രശസ്ത നർത്തകിയും സാമൂഹിക പ്രവർത്തകയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാൻ ഒരുങ്ങുന്നു. കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ക്ഷേത്രത്തിനുള്ളിൽ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
തനിക്കെതിരായ അതിക്രമ പരാതി വ്യാജമാണെന്ന് ആരോപിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.