ഐ.ടി.ഐകളിൽ പരിശീലന മേന്മ വർദ്ധിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഐ.ടി.ഐകളിൽ പരിശീലന മേന്മ വർദ്ധിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി

Sep 21, 2022, 12:18 PM IST

ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു.

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

Sep 21, 2022, 12:14 PM IST

രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ഐ.എസുമായി ബന്ധം; ശിവമോഗയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Sep 21, 2022, 12:52 PM IST

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.