ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം ; സൂചികകൾ താഴേക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം ; സൂചികകൾ താഴേക്ക്

Sep 23, 2022, 11:48 AM IST

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ, ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും, എൻഎസ്ഇ നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്‍റ് താഴ്ന്ന് 17,600 ലെവലിലും, ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റിന് മുകളിൽ ഇടിഞ്ഞ്, 58,867 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹർത്താൽ ആക്രമണം ; കെഎസ്ആർടിസി സർവീസ് നിർത്തില്ലെന്ന് ​ഗതാ​ഗത മന്ത്രി

Sep 23, 2022, 12:01 PM IST

കെഎസ്ആർടിസി, ബസ് സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പൊലീസിന്‍റെ സഹായത്തോടെ പരമാവധി സേവനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെന്ന് അശോക് ഗെഹ്ലോട്ട്

Sep 23, 2022, 11:05 AM IST

ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ, ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് മത്സരിക്കും.