സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്

Aug 3, 2022, 02:29 PM IST

സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ കാര്യത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4 അതിന്‍റെ ആദ്യ മാസത്തിൽ 1.352 ബില്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്തു. അതേസമയം, സ്ക്വിഡ് ഗെയിംസ് സ്ട്രീം ചെയ്തത് 1.650 ബില്യൺ മണിക്കൂറിനാണ്.

മാസ്കുകളും ഡിസ്പോസിബിൾ ഗ്ലൗസുകളും വന്യജീവികൾക്ക് ഭീഷണി ഉയർത്തുന്നു

Aug 3, 2022, 02:01 PM IST

മാസ്കുകൾ, കൈയുറകൾ, പിപിഇ കിറ്റ് എന്നിവയുടെ ഉപയോഗം കോവിഡ് മഹാമാരിക്കാലത്ത് ഗണ്യമായി വർദ്ധിച്ചു. എന്നാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധനവ് പരിസ്ഥിതിയെയും വന്യജീവികളെയും ബാധിച്ചു. പിപിഇ കിറ്റുകളിൽ കുടുങ്ങുകയോ അത് ഭക്ഷിക്കുകയോ ചെയ്യുന്നത് മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയാണ്.

5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

Aug 3, 2022, 02:55 PM IST

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. റിലയൻസ് ജിയോക്ക് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.