ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.