വയനാട്ടിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വയനാട്ടിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം

Jan 23, 2023, 03:53 PM IST

വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡബ്ല്യൂഎംഓ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും നട്ടെല്ലിന് പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; താരങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബ്രിജ് ഭൂഷൺ

Jan 23, 2023, 03:42 PM IST

ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

നിക്ഷേപത്തട്ടിപ്പ്; ബോള്‍ട്ടിന് നഷ്ടം കോടികൾ, ബാക്കിയുള്ളത് 9 ലക്ഷത്തോളം മാത്രം

Jan 23, 2023, 04:02 PM IST

ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടമായി. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12 മില്യൺ ഡോളറാണ് (ഏകദേശം 97 കോടി രൂപ) അദ്ദേഹത്തിന് നഷ്ടമായത്. 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമാണ് ഇപ്പോൾ താരത്തിന്‍റെ അക്കൗണ്ടിൽ അവശേഷിക്കുന്നത് എന്നും അറിയിച്ചു.