കൂരാച്ചുണ്ടിൽ സ്കൂളിലേക്ക് പോകുംവഴി തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ബ്ലെസിൻ മാത്യുവിനാണ് (13) കൈയ്ക്കും കാലിനും കടിയേറ്റത്. കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. ഈ അവസരത്തിൽ അവാർഡിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയാണ് സംവിധായകൻ രാജമൗലി. പണത്തിനും, പ്രേക്ഷകർക്കും വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നത്. അല്ലാതെ നിരൂപക പ്രശംസ ലഭിക്കാൻ വേണ്ടിയല്ല. ആർആർആറിന്റെ വിജയത്തോടൊപ്പം അവാർഡും കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്.