ചണ്ഡീഗഡിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു; ഇന്നും നാളെയും സർവകലാശാലക്ക് അവധി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചണ്ഡീഗഡിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു; ഇന്നും നാളെയും സർവകലാശാലക്ക് അവധി

Sep 19, 2022, 08:02 AM IST

വനിതാ ഹോസ്റ്റലിൽ നിന്ന് ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം തുടരുന്നു. ഇന്നും നാളേയും സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയുടെ പുരുഷ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എലിസബത്ത് രാജ്ഞിക്ക് വിട നൽകാൻ ലോകം;സംസ്കാരം ഇന്ന് രാത്രിയോടെ

Sep 19, 2022, 07:28 AM IST

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിടപറയും. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടക്കുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ, രാത്രി 12 മണിയോടെ മൃതദേഹം സംസ്കരിക്കും.

കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി

Sep 19, 2022, 11:37 AM IST

കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. പശുവിനെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട് . പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക