ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വെച്ച് നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വെച്ച് നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

Sep 23, 2022, 10:54 AM IST

കുന്നംകുളത്ത് ആന പാപ്പാൻമാരാകാൻ വേണ്ടി, കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന, സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ അഞ്ച് മണിയോടെയാണ്, കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടെത്തിയത്.

റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണം: ആഹ്വാനവുമായി ഇന്ത്യ

Sep 23, 2022, 10:15 AM IST

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

യുപിയിൽ കനത്ത മഴയെ തുടർന്ന് 13 മരണം; സ്‌കൂളുകള്‍ അടച്ചു

Sep 23, 2022, 01:06 PM IST

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ പത്ത് ജില്ലകളിലെയും, ഗുഡ്ഗാവിലെയും സ്കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും മതിൽ തകർന്നും 13 പേർ മരിച്ചതായാണ് റിപ്പോർട്ട്.