നെഹ്‌റുവിനേയും വാജ്‌പെയിയേയും വിമർശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നെഹ്‌റുവിനേയും വാജ്‌പെയിയേയും വിമർശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

Aug 3, 2022, 11:54 AM IST

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും, അടല്‍ ബിഹാരി വാജ്‌പേയിയെയും വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി. ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ച മുന്‍ പ്രധാനമന്ത്രിമാരുടെ നടപടി വിഡ്ഢിത്തമായെന്ന് സുബ്രമണ്യന്‍ സ്വാമി വിമര്‍ശിച്ചു.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ

Aug 3, 2022, 11:32 AM IST

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലർട്ട് 10 ജില്ലകളിൽ നിന്ന്, മൂന്ന് ജില്ലകളിലേക്ക് മാത്രമായി കുറച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി

Aug 3, 2022, 12:07 PM IST

റിപ്പോ നിരക്കും, കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ മാസങ്ങളില്‍, പണപ്പെരുപ്പനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്. 0.50 ശതമാനം വർദ്ധനവോടെ, റിപ്പോ നിരക്ക് 4.90 ശതമാനമായി. റിസർവ് അനുപാതം 4.5 ശതമാനമായി.