കൊച്ചിയിലും തിരുവന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ എത്തുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കൊച്ചിയിലും തിരുവന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ എത്തുന്നു

Aug 5, 2022, 04:50 PM IST

കേരളത്തെ ത്രില്ലടിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14ന് തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ സ്‌റ്റേജ് ഷോയുമായാണ് സണ്ണി ലിയോൺ എത്തുക.

നാഷണല്‍ ഹെറാള്‍ഡില്‍ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാരും

Aug 5, 2022, 05:56 PM IST

നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ. ആസ്തികള്‍ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ അതോ ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മധ്യപ്രദേശ് സർക്കാർ അന്വേഷണം ആരംഭിക്കുമെന്നാണ് ഒരു മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. "മധ്യപ്രദേശിലെ നാഷണൽ ഹെറാൾഡ് പ്രോപ്പർട്ടികൾ അന്വേഷിക്കും..

സംസ്ഥാനത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

Aug 5, 2022, 04:14 PM IST

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന്, പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ്, ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.