ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനതല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിനെതിരായ ഹർജികളെ 'പബ്ലിസിറ്റി ഇൻ്ററെസ്റ്റ് ലിറ്റിഗേഷൻ' എന്ന് കോടതി പരിഹസിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സെലെൻസ്കി. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സെലെൻസ്കി പരിഹസിച്ചു.
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്.