പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗിന്റെ പരാമർശങ്ങളോട് താൻ യോജിക്കുന്നില്ല, ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. സിംഗിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും രാഹുൽ പറഞ്ഞു.
പ്രശസ്ത ഇന്ത്യൻ വാസ്തുശിൽപിയും പ്രിറ്റ്സ്കർ സമ്മാന ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പ്രൈസും റോയൽ ഗോൾഡ് മെഡലും നേടിയ അപൂർവം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ നിരവധി കെട്ടിടങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി.
സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു.