തായ്വാനിനടുത്ത് കപ്പലുകൾ സ്ഥാപിച്ച് യുഎസ്-ചൈന ശക്തിപ്രകടനം. തായ്വാൻ കടലിടുക്കിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി നേവി സൈനികാഭ്യാസം ആരംഭിച്ചിരിക്കുകയാണ്. പ്രതിരോധമെന്ന നിലയിൽ, യുഎസ് യുദ്ധക്കപ്പലുകൾ തായ്വാനു കിഴക്ക് വിന്യസിച്ചു. തായ്വാൻ നിലവിൽ യുഎസ്, ചൈനീസ് യുദ്ധക്കപ്പലുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.
ത്രിവർണ്ണ പതാകയെ പതിറ്റാണ്ടുകളോളം അപമാനിച്ചവരാണ് ഇപ്പോൾ 'ത്രിരംഗ' പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിലെ ത്രിവർണ പതാക നിർമ്മിക്കുന്ന ഖാദി വില്ലേജ് സെന്റർ സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് രാഹുലിന്റെ പ്രതികരണം.
'ആറാട്ട്' സിനിമയുമായി ബന്ധപ്പെട്ട് തിയേറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.