തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുള്ള ഉത്തരവിന് സ്റ്റേ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുള്ള ഉത്തരവിന് സ്റ്റേ

Jan 25, 2023, 06:13 PM IST

തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2018 ൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, ഗുഡ്ക ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താലാണ് റദ്ദാക്കൽ.

കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Jan 25, 2023, 05:47 PM IST

സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. തലയിലെയും ശരീരത്തിലെയും മുറിവുകളാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്.

ശബരിമല തീര്‍ഥാടനം; ഈ മണ്ഡല-മകരവിളക്ക് കാലത്തെ വരുമാനം 351 കോടി രൂപ

Jan 25, 2023, 06:48 PM IST

ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എസ് അനന്തഗോപൻ. ഏകദേശം 20 കോടി രൂപയുടെ നാണയങ്ങൾ കാണിക്കയായുണ്ടെന്നാണ് വിലയിരുത്തൽ. നാണയങ്ങൾ എണ്ണുന്ന ജീവനക്കാർക്ക് വിശ്രമം നൽകും. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.