തെലുങ്ക് നടൻ സുധീർ വർമ്മ (33) വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായി തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം അഭിഭാഷകരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. 39 സാക്ഷികളിൽ 27 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിച്ചത്.
കിലിയൻ എംബാപ്പെയുടെ ഗോൾ വേട്ടയുടെ മികവിൽ പിഎസ്ജിക്ക് ഗംഭീര വിജയം. ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പിഎസ്ജി ആറാം ഡിവിഷൻ ക്ലബ് പയിസ് ഡി കാസലിനെ 7-0 ന് പരാജയപ്പെടുത്തി. മത്സരത്തിൽ എംബാപ്പെ അഞ്ച് ഗോളുകൾ നേടി. പിഎസ്ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്.