പുൽവാമയിൽ ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു; ഒരാൾ മരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പുൽവാമയിൽ ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു; ഒരാൾ മരിച്ചു

Aug 5, 2022, 07:42 AM IST

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഗദൂര പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്.

മമത ബാനര്‍ജി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും

Aug 5, 2022, 07:34 AM IST

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

Aug 5, 2022, 07:51 AM IST

മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.( )ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ ന