പുതിയ കാഴ്ചകളും ഉല്ലാസങ്ങളുമായി ഗ്ലോബൽ വില്ലേജ് 27ാം സീസൺ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പുതിയ കാഴ്ചകളും ഉല്ലാസങ്ങളുമായി ഗ്ലോബൽ വില്ലേജ് 27ാം സീസൺ

Aug 5, 2022, 11:28 AM IST

ഗ്ലോബൽ വില്ലേജിന്‍റെ 27-ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കും.ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവലിയനുകൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു. 'റോഡ് ഓഫ് ഏഷ്യ' എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാത ഒരുക്കും.സന്ദർശകർക്ക് അതത് നാടുകളിലെ യഥാർഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനും കഴിയും.

മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് മണിക്കൂർ കാട്ടിൽ കുടുങ്ങി നാലാം ക്ലാസുകാരൻ

Aug 5, 2022, 11:16 AM IST

കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്.

കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു

Aug 5, 2022, 10:17 AM IST

കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു. 973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഇതോടെയാണ് കാക്കി റിസർവോയലിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7. 27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ല