മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോര; വിമർശിച്ച് ഗണേഷ് കുമാര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോര; വിമർശിച്ച് ഗണേഷ് കുമാര്‍

Jan 24, 2023, 07:21 AM IST

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പോരെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞു.

പാകിസ്ഥാൻ ഇരുട്ടിൽ തന്നെ; വൈദ്യുത പ്രതിസന്ധി പൂർണമായി പരിഹരിക്കാനായില്ല

Jan 24, 2023, 07:16 AM IST

പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം.

മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത്: ജെഎന്‍യു അധികൃതർ

Jan 24, 2023, 07:39 AM IST

ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്‍ററി ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കാനുള്ള യൂണിയന്‍റെ തീരുമാനത്തെ എതിർത്ത് സർവകലാശാല. പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ലെന്നും വിദ്യാർത്ഥികൾ ഇതിൽ നിന്ന് പിൻമാറണമെന്നും അധികൃതർ പറഞ്ഞു.