ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് നിർദേശം. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2018ലാണ് സംസ്ഥാന സർക്കാർ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചത്.
വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡബ്ല്യൂഎംഓ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും നട്ടെല്ലിന് പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു