ഇടമലക്കുടിയിലെ കുട്ടികൾ ഇനി തെളിമയോടെ മലയാളം എഴുതും, സംസാരിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇടമലക്കുടിയിലെ കുട്ടികൾ ഇനി തെളിമയോടെ മലയാളം എഴുതും, സംസാരിക്കും

Sep 21, 2022, 04:08 PM IST

ഇനി മുതൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ എല്ലാ കുട്ടികളും മലയാളം നന്നായി എഴുതും, സംസാരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിൽ നടത്തി വരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്വന്തമായി ലിപിയില്ലാത്ത മുതുവൻ വാമൊഴി ഭാഷയെ തനി മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇവിടെ. ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി, കുരുതിക്കുടി പ്രദേശങ്ങളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുതുവൻ വിഭാഗക്കാർക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതിനാൽ, ഇവരുടെ കുട്ടികൾക്ക് ഭാഷാ വൈദഗ്ധ്യം നഷ്ടപ്പെടുന്നു. പഠന പ്രക്രിയയോട് മുഖം തിരിഞ്ഞു നിൽക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയിൽ ഗണ്യമായി വർദ്ധിച്ചു. സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തിൽ സ്കൂളുകളിൽ എത്താൻ വിമുഖത കാണിക്കുന്ന കുട്ടികളുടെ എണ്ണം എത്തുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്

Sep 21, 2022, 12:08 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യുഎസിലേക്ക് പുറപ്പെട്ടതായാണ് സൂചന. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു; വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

Sep 21, 2022, 12:17 PM IST

മാർച്ച് 2023ഓടെ തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 4 പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമാക്കിയാണ് വിടപറയുന്നത്. ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.