നക്ഷത്രങ്ങളുടെ കൂട്ടിയിടിയും, തമോഗർത്തങ്ങളുടെ പിറവിയും! മില്ലിസെക്കൻഡിലെ വിസ്മയം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നക്ഷത്രങ്ങളുടെ കൂട്ടിയിടിയും, തമോഗർത്തങ്ങളുടെ പിറവിയും! മില്ലിസെക്കൻഡിലെ വിസ്മയം

Jan 25, 2023, 06:53 PM IST

മില്ലിസെക്കൻഡുകൾക്കുള്ളിൽ ബഹിരാകാശത്ത് സംഭവിക്കുന്ന അത്ഭുതങ്ങൾ എന്തെല്ലാമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കൂട്ടിയിടിക്കാൻ പോകുന്ന ന്യൂട്രോൺ നക്ഷത്രങ്ങളെ നിമിഷങ്ങളുടെ വ്യത്യാസം പോലുമില്ലാതെ തമോഗർത്തങ്ങൾ വിഴുങ്ങുന്നത് വരെ ലക്ഷക്കണക്കിന് പ്രകാശവർഷമകലെ സംഭവിക്കുന്നു. കൂട്ടിയിടിച്ച രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളെ നിരീക്ഷിച്ചതിലൂടെയാണ് ജ്യോതിശാസ്ത്രജ്ഞർക്ക് ഈ കാര്യം വ്യക്തമായത്. കൂട്ടിയിടിക്കുന്നതിന് തൊട്ട്മുൻപ് നക്ഷത്രങ്ങൾ നിശ്ചലമാവുകയും, ഗാമാ കിരണങ്ങളുടെ ശക്തമായ സ്ഫോടനം നടക്കുകയും ചെയ്യുന്നു. 10 മുതൽ 300 മില്ലി സെക്കൻഡ് വരെ സമയമാണ് നക്ഷത്രങ്ങൾ നിശ്ചലമാകുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ പ്രകാശത്തിൽ വ്യതിയാനമുണ്ടെന്ന് കണ്ടെത്തിയതും പുതിയ കണ്ടെത്തലിലേക്ക് ഗവേഷകർക്ക് വഴിയൊരുക്കി. അതിവേഗത്തിൽ ഭ്രമണം ചെയ്തുകൊണ്ടുള്ള ശക്തമായ കൂട്ടിയിടിയുടെ ഫലമായി നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭൂമിയെ വലം വക്കുന്ന ക്രോംപ്റ്റൺ ഗാമ റേ ഒബ്സർവേറ്ററി, നക്ഷത്രങ്ങളുടെ കൂട്ടിയിടിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഗവേഷകരിലേക്ക് എത്തിക്കുകയായിരുന്നു. അത്ഭുതങ്ങളുടെ പറുദീസയായ പ്രപഞ്ചത്തിലെ അപൂർവ പ്രതിഭാസമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. ഇവക്ക് ചെറിയൊരു നഗരത്തിന്റെ മാത്രം വലുപ്പവും, സൂര്യനോളം ഭാരവും ഉണ്ടാകും. ഇതിലെ ഇലക്ട്രോണുകൾ അതിവേഗത്തിൽ ന്യൂട്രോണുകളായി മാറി കാന്തിക വലയം രൂപീകരിക്കുന്നു. സൂര്യനേക്കാൾ എട്ട് മുതൽ 30 മടങ്ങ് വരെ വലുപ്പമുള്ള നക്ഷത്രങ്ങളാണ് ന്യൂട്രോൺ നക്ഷത്രങ്ങളായി പരിണമിക്കുന്നത്. എന്നാൽ ഇന്ധനം പൂർണ്ണമായും കത്തിതീരുന്നതോടെ ചുരുങ്ങി ഇല്ലാതാവകയാണ് പതിവ്. ഊർജ്ജം പുറത്തു വിടാനുള്ള കഴിവ് ഏറെക്കുറെ ഇല്ലാതാകുമെങ്കിലും, സ്വന്തം ഗുരുത്വാകർഷണം നിലനിൽക്കുന്നതിനാൽ ചുരുങ്ങിപോകുന്നതും വേഗത്തിലാവുന്നു. ഇത്തരത്തിൽ പ്രകാശത്തെപോലും ആകർഷിക്കാൻ ശക്തിയിൽ ഗുരുത്വാകർഷണ ബലം ഉയരുന്നതോടെയാണ് അതിഭയാനകമായ തമോഗർത്തങ്ങൾ, അഥവാ ബ്ലാക്ക് ഹോളുകളായി ന്യൂട്രോൺ നക്ഷത്രങ്ങൾ രൂപം പ്രാപിക്കുന്നത്.

ഡോക്യുമെന്ററി പ്രദർശനം തടയണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

Jan 24, 2023, 11:33 AM IST

ഇന്ത്യയുടെ ജനാധിപത്യത്തെയും സുപ്രീം കോടതിയെയും അവഹേളിക്കുന്ന ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്നും കെ സുരേന്ദ്രൻ കത്തിൽ പറയുന്നു.

സംസ്ഥാന ബജറ്റില്‍ ഫീസ്, പിഴ നിരക്കുകള്‍ കൂട്ടാൻ സാധ്യത

Jan 24, 2023, 11:49 AM IST

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ടുപോകണമെങ്കിൽ വരുമാനം വർധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും.