പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും മോദി പറഞ്ഞു.
ഓഗസ്റ്റ് 1 മുതൽ 14 വരെ ഭക്ഷ്യ എണ്ണകളിലെ മായം തടയുന്നതിനായി, ഫുഡ് റെഗുലേറ്റർ എഫ്എസ്എസ്എഐ രാജ്യവ്യാപകമായി കാമ്പെയിൻ ആരംഭിച്ചു. ഭക്ഷ്യ എണ്ണകളിലെ മായം ചേർക്കൽ, ഹൈഡ്രജനേറ്റഡ് എണ്ണകളിലെ ട്രാൻസ് ഫാറ്റി ആസിഡുകളുടെ സാന്നിധ്യം, രാജ്യത്ത് അയഞ്ഞ ഭക്ഷ്യ എണ്ണയുടെ വിൽപ്പന തടയുക, എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന, പ്ലസ് വൺ അലോട്ട്മെന്റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം, വെള്ളിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും, വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.