യുവ സംവിധായിക നയന സൂര്യന്റെ മരണത്തെ തുടർന്ന് നയനയുടെ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. ബെഡ്ഷീറ്റ്, തലയിണ, വസ്ത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിടത്തു നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിഫൈനലിൽ ബ്രിട്ടന്റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസയർ ക്രാവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയത്. സ്കോർ 7-6, 6-7, 10-6. സാനിയ- ബൊപ്പണ്ണ കൂട്ടുകെട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.