ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ, കെഎസ്ആർടിസിക്ക് സർക്കാരിന്റെ അടിയന്തര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണക്കമ്പനികളുടെ കുടിശ്ശിക അടയ്ക്കാനും, ഇന്ധനം വാങ്ങാനും പണമില്ലാത്തതിനാൽ, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്, കെഎസ്ആർടിസിക്ക് സർക്കാർ അടിയന്തര സഹായം അനുവദിച്ചത്.
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത, ദി ഗ്രേ മാനിലൂടെ തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ലോണ്‍ വോള്‍ഫ് എന്ന വാടകക്കൊലയാളിയുടെ വേഷത്തിലായിരുന്നു ധനുഷ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തിക്കൊണ്ട്, സോഫ്റ്റ് വെയർ ഭീമനായ ഗൂഗിൾ ഇന്ത്യാ കി ഉഡാൻ എന്ന ഒരു ഊർജ്ജസ്വലമായ ഓൺലൈൻ പ്രോജക്റ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. നമ്മുടെ സമ്പന്നമായ ചരിത്രരേഖകളിൽ നിന്ന് ശേഖരിച്ച രാജ്യത്തിന്റെ കഥ പറയുന്ന കലാപരമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗൂഗിളിന്റെ ഓൺലൈൻ പദ്ധതി.