നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

Sep 20, 2022, 02:46 PM IST

ഇന്ന് കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം 'കേരള കാളിദാസൻ' എന്ന് വിളിപ്പേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട് നീങ്ങി.

മെറ്റാവേഴ്‌സിനായി തന്റെ സമ്പത്തില്‍ പകുതിയും പൊട്ടിച്ച് സുക്കര്‍ബര്‍ഗ്

Sep 20, 2022, 03:53 PM IST

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71 കോടി ഡോളർ കുറഞ്ഞു. നിലവിൽ 55.9 കോടി ഡോളർ ആസ്തിയുള്ള ആഗോള ശതകോടീശ്വരൻമാരിൽ 20-ാം സ്ഥാനത്താണ് സുക്കർബർഗ്. 2014ന് ശേഷം അദ്ദേഹം ഏറ്റവും പിന്നിലാവുന്ന സ്ഥാനമാണിത്.

ഭാരത് ജോഡോ യാത്രയ്ക്കായി ദേശീയപാത അടച്ചിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

Sep 20, 2022, 02:54 PM IST

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭാരത് ജോഡോ യാത്രയെ തുടർന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിക്കാരൻ ഹൈക്കോടതിയിലെ അഭിഭാഷകനാണ്.