സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫോർഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫോർഡ്

Jan 24, 2023, 04:41 PM IST

യുഎസ് ആസ്ഥാനമായുള്ള വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 3200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജർമ്മനിയിലെ ജീവനക്കാരെയാണ്. കഴിഞ്ഞ വർഷം ഫോർഡ് 3000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

മുൻവിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍; ബിബിസിക്കെതിരെ എ. കെ. ആന്‍റണിയുടെ മകൻ രംഗത്ത്

Jan 24, 2023, 04:17 PM IST

ബിബിസിയുടെ ഡോക്യുമെന്‍ററി വിവാദത്തിനിടെ വ്യത്യസ്തമായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് മുൻഗണന നൽകുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട്

Jan 24, 2023, 04:50 PM IST

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.