സിനിമ വന്‍ പരാജയം ; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സിനിമ വന്‍ പരാജയം ; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

Aug 3, 2022, 02:19 PM IST

സിനിമ വന്‍ പരാജയമായതൊടെ നിര്‍മ്മാതാവിനെ സഹായിക്കാന്‍ മുന്നോട്ട് വന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവിതേജ. തന്നെ നായകനാക്കി നിര്‍മ്മിച്ച 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രം വലിയ ബാധ്യത വരുത്തിയതിനാല്‍, അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്ന്, രവിതേജ നിര്‍മ്മാതാവ് സുധാകറിനെ അറിയിച്ചു.

പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

Aug 3, 2022, 02:28 PM IST

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ, ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ, ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ഫെബ്രുവരിയിൽ, വാഹനം വിപണിയിലെത്തും.

ഇനി ഹോണടി ശല്യം വേണ്ട; ബസുകളിലെ പ്രഷർ ഹോൺ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം

Aug 3, 2022, 02:10 PM IST

കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉറപ്പുവരുത്താൻ ഹൈക്കോടതി നിർദേശം. ബസുകളിലെ പ്രഷർ ഹോണുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തിൽ നോ ഹോൺ, സൈലന്റ് സോൺ ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ പാർക്കിങ്ങും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയത്..