കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് അതിവേഗ ട്രെയിനിന്റെ ലക്ഷ്യം മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നതാണ്.
ആഗോള ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത പോരാട്ടം തുടർന്ന് ജെയിംസ് കാമറൂണിന്റെ 'അവതാർ ദി വേ ഓഫ് വാട്ടർ'. ചിത്രം ഇതുവരെ 16,000 കോടിയിലധികം (2 ബില്യൺ ഡോളർ) കളക്ഷൻ നേടി. സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകളാണിത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അവതാർ 2.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി.