സന്തോഷവാർത്ത; ഫുട്ബോൾ ലീ​ഗിൽ ഇന്ത്യയും ജർമനിയും കൈകോർക്കുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സന്തോഷവാർത്ത; ഫുട്ബോൾ ലീ​ഗിൽ ഇന്ത്യയും ജർമനിയും കൈകോർക്കുന്നു

Sep 19, 2022, 03:17 PM IST

ആരാധകരെ ആവേശഭരിതരാക്കാൻ ഇന്ത്യയും ജർമ്മനിയും ഫുട്ബോളിൽ കൈകോർക്കുന്നു. ഐഎസ്എൽ സംഘാടകരായ എഫ്എസ്‌ഡിഎല്ലും ജർമ്മനിയിലെ ഡോയിഷ് ഫുട്ബോൾ ലീ​ഗും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബുന്ദസ്‌ലി​ഗയുടെ നടത്തിപ്പുകരാണ് ഡോയിഷ് ഫുട്ബോൾ ലീ​ഗ്.

മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് ഗവർണർ

Sep 19, 2022, 03:02 PM IST

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ: രമേശ് ചെന്നിത്തല

Sep 19, 2022, 03:22 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണവും രമേശ് ചെന്നിത്തല ആവർത്തിച്ചു.