ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

Sep 21, 2022, 11:29 AM IST

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

Sep 21, 2022, 11:43 AM IST

മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ്, ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും അർജുന അവാർഡിന് ജെജെ ലാൽപെഖുലയെയും നാമനിർദ്ദേശം ചെയ്യും.

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

Sep 21, 2022, 11:49 AM IST

ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ, സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അറിയിച്ചു.