ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം

May 14, 2022, 03:43 PM IST

ഐ ലീഗ് കിരീടം കേരളത്തിൽ തന്നെ തുടരും. ഐ ലീഗിന്റെ അവസാന ദിവസം മുഹമ്മദൻസിനെ തടഞ്ഞാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഇന്ന് 2-1നാണ് ഗോകുലം കേരള മുഹമ്മദൻസിനെ തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബ്ബായി ഗോകുലം കേരള മാറി.

മഴ മുന്നറിയിപ്പ്: എല്ലാ ജില്ലകളിലും കൺട്രോൾ റൂം ആരംഭിക്കും

May 14, 2022, 04:20 PM IST

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂം സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം

May 14, 2022, 03:50 PM IST

കൊല്ലം തീരത്ത് അടുത്ത 3 ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.