ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് കെ. സുരേന്ദ്രന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് കെ. സുരേന്ദ്രന്‍

Sep 23, 2022, 11:40 AM IST

ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു..

ദേശീയ ഗെയിംസിൽ ശരത് കമല്‍, മൗമ, ബത്ര എന്നിവർ മൂന്നാം റൗണ്ടില്‍

Sep 23, 2022, 11:19 AM IST

ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തിൽ ഇരുവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ ഗർലപതി പ്രണിതയെ പരാജയപ്പെടുത്തി.

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Sep 23, 2022, 12:05 PM IST

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ, പൊതുസ്വത്ത് നശിപ്പിച്ചാൽ വെവ്വേറെ കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.