പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പോലീസ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പിതാവിന്റെ ചിത്രമാണ് ചോർന്നത്. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. പ്രതികളുടെ ഫോട്ടോ പോലീസ് നേരത്തെ ചോർത്തിയതായി ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു.
ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിനടുത്തുള്ള സത്യമംഗലം വനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ബംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്നു ശ്രീ ശ്രീ രവിശങ്കറും സംഘവും. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിനൊപ്പം, തട്ടിക്കൊണ്ടുപോകലും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താൻ ഗ്രീഷ്മ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.