ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് 'ദി കശ്മീർ ഫയൽസ്'. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോൾ ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്താൻ്റെ റിലീസിന് ഒരാഴ്ച മുമ്പ് കശ്മീർ ഫയൽസ് പ്രദർശനത്തിനെത്തും.
യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് പോലീസ്. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഉമേശയെ (24) പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നഗര, ജില്ലാതല സേവനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പുതിയവ വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ബാച്ചിലെ പത്ത് ബസുകൾ കൂടി ഇനി ഇറങ്ങാനുണ്ട്.