നായകൾക്ക് വേണ്ടി കോടതി മുറിയിലെത്തുന്ന അഭിഭാഷകൻ! റിച്ചാർഡ് റൊസെന്താലിന്റെ കഥയറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നായകൾക്ക് വേണ്ടി കോടതി മുറിയിലെത്തുന്ന അഭിഭാഷകൻ! റിച്ചാർഡ് റൊസെന്താലിന്റെ കഥയറിയാം

Sep 20, 2022, 11:53 AM IST

കേരളത്തിലെ തെരുവ്നായ അക്രമണവും, തെരുവ്നായകൾക്ക് അഭയവും, ഭക്ഷണവും മുടക്കാത്തവരും വാർത്തകളിൽ ഇടം നേടുമ്പോൾ, അമേരിക്കയിലെ നായകൾക്കുള്ള കോടതി മുറിയും, അവിടെ നിന്ന് 200 ഓളം നായകളെ കേസ് വാദിച്ചു രക്ഷപെടുത്തിയ ഒരു അഭിഭാഷകന്റെയും കഥ ആരിലും ആശ്ചര്യമുണർത്തും. നായയുടെ ആക്രമണത്തിൽ, ഒരു വ്യക്തിയോ, മറ്റേതെങ്കിലും മൃഗമോ മരിക്കാനിടയായാൽ. നായയെ കുറ്റവാളിയായ കാണുകയും, പ്രത്യേക കോടതിമുറിയിലെത്തിക്കുകയും, ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന രീതി ഇന്നും യു എസിൽ നിലനിൽക്കുന്നു. നായ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായാൽ പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്നു. നായകൾക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനെ അനുകൂലിച്ചും, എതിർത്തും നിരവധിയാളുകൾ രംഗത്ത് വരുകയുണ്ടായി. നായുടെ കടിയേറ്റ് ഒരാൾ മരിക്കാനിടയായാൽ, നായയെ കൊന്നുകളയണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, സംസാരശേഷിയില്ലാത്ത നായകൾക്ക് അവയുടെ അവസ്ഥ വ്യക്തമാക്കാൻ കഴിയാത്തതിനാൽ വധശിക്ഷ നൽകുന്നത് ക്രൂരതയാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഈ തർക്കം വേണ്ടവിധത്തിൽ പരിഹരിക്കപ്പെടുന്നതിനായാണ് അമേരിക്കൻ കോടതി നായകൾക്ക് വേണ്ടി മാത്രമായി ഒരു ലോയറെ നിയമിക്കാൻ തയ്യാറായത്. റിച്ചാർഡ് റൊസെന്താൽ എന്ന അഭിഭാഷകൻ നായകളുടെയും, മറ്റ് മൃഗങ്ങളുടെയും കേസ്‌ വാദിക്കുന്നതിന് സ്വയം മുന്നോട്ടു വരുകയായിരുന്നു. ഇതിനോടകം തന്നെ 200 ഓളം നായകളെയാണ് റിച്ചാർഡ് വധശിക്ഷയിൽ നിന്ന് രക്ഷപെടുത്തിയത്, ശേഷം നായകൾക്ക് വേണ്ട സംരക്ഷണം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങുന്നു. പ്രതിഫലമൊന്നും സ്വീകരിക്കാതെയാണ് റീചാർഡ് കേസ്‌ വാദിക്കുന്നത്. ബഡ്ഢി എന്ന് വിളിപ്പേരുള്ള ഒരു നായയെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതാണ് റീചാർഡിന്റെ അഭിഭാഷാക ജീവിതത്തിൽ നാഴികകല്ലായത്. മറ്റൊരു നായയുമായി അടികൂടുന്ന സമയത്ത് ബഡി പ്രായമായൊരു സ്ത്രീയെ പരുക്കേൽപ്പിച്ചു എന്നതായിരുന്നു കേസ്‌. ആക്രമണതത്തിനിരയായ സ്ത്രീയുടെ മകനും വക്കീലായിരുന്നതിനാൽ റീചാർഡിനെതിരെ കോടതിമുറിയിലെത്തിയത് അദ്ദേഹമായിരുന്നു. ബഡ്ഢിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു സ്ത്രീയുടെ മകൻ വാദിച്ചത്. എന്നാൽ ഒരു വർഷത്തോളം നീണ്ടു നിന്ന കേസിൽ, ബഡ്ഢിക്കനുകൂലമായിരുന്നു വിധി. അഗ്നിശമന സേനാംഗങ്ങളോടൊപ്പം ബഡ്ഢിക്ക് പ്രെത്യേക പരിശീലനം നൽകാനും കോടതി വിധിയെഴുതി. ഇതിനോടകം തന്നെ നിരവധി ശത്രുക്കളെ സമ്പാദിച്ച റീചാർഡിന് നേരെ വധഭീഷണിയുമുണ്ടാകാറുണ്ട്. മൃഗങ്ങളും നീതിയർഹിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മീന്‍ വരഞ്ഞത് ശരിയാകാത്തതിനും മരച്ചീനി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ മർദിച്ചെന്ന് സഹോദരൻ

Sep 20, 2022, 02:57 PM IST

യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി സഹോദരൻ. പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍‌ക്കെന്ന്, മരിച്ച െഎശ്വര്യയുടെ സഹോദരന്‍ അതുല്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും െഎശ്വര്യയെ അനുവദിച്ചിരുന്നില്ല.

യാത്രയ്ക്ക് താത്കാലിക ഇടവേള; രാഹുൽ ഗാന്ധി ഡൽഹിക്ക്

Sep 20, 2022, 01:47 PM IST

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി, ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. വെള്ളിയാഴ്ച രാത്രി കേരളത്തിൽ തിരിച്ചെത്തുന്ന രാഹുൽ, അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് യാത്ര തുടരും.