രണ്ടാം വാരത്തിലും കുതിപ്പു തുടർന്ന് പത്തൊൻപതാം നൂറ്റാണ്ട് 
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രണ്ടാം വാരത്തിലും കുതിപ്പു തുടർന്ന് പത്തൊൻപതാം നൂറ്റാണ്ട് 

Sep 19, 2022, 03:45 PM IST

വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയറ്ററിൽ മുന്നേറുകയാണ്. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ 23. 6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണിത്..

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നൽകും: ഗോവിന്ദൻ

Sep 19, 2022, 05:08 PM IST

രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തി ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ.എസ്.എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് എന്തു പറയാനാണെന്നും, മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്നും എ.വി ഗോവിന്ദൻ പറഞ്ഞു.

പത്ത് ദിവസത്തിനുള്ളില്‍ 360 കോടി കളക്ഷനുമായി 'ബ്രഹ്‍മാസ്‍ത്ര'

Sep 19, 2022, 05:26 PM IST

തുടർച്ചയായ പരാജയങ്ങൾക്ക് ബോളിവുഡിന്റെ മറുപടിയായി രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ 'ബ്രഹ്മാസ്ത്ര'. 10 ദിവസം കൊണ്ട് 360 കോടി രൂപയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷൻ. 207.90 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണിത്.