ജനുവരി 13 ന് രാവിലെ, ജോൺ റെയിൻബോ തന്റെ പോസ്റ്റ് ബോക്സ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വളരെ പഴക്കമുള്ള ഒരു കത്ത് അതിൽ കിടക്കുന്നത് കണ്ടത്. കത്ത് 1995ലേതായിരുന്നു. കത്ത് ജോണിന് ഉള്ളതുമായിരുന്നില്ല. കത്തിൽ എഴുതിയിരുന്നത് എഴുതിയ ആളുടെ വിശേഷങ്ങളും മറ്റുമായിരുന്നു. അതും 27 വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ.
ഉറ ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങൾ വാങ്ങാനെത്തുന്ന 18 വയസ്സ് പൂര്ത്തിയാവാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് കർണാടക സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പ് നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടം വിൽക്കുന്നതിന് നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു.
ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഗൂഗിളിനെക്കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകൾ അധികാരപരിധിയിൽ അല്ലാത്തത് ആണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.