വർദ്ധിപ്പിച്ച ശമ്പളത്തിൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം എഴുതിയ കത്ത് പുറത്ത്. കത്ത് നൽകിയിട്ടില്ലെന്നാണ് ചിന്ത ഇതുവരെ പറഞ്ഞിരുന്നത്. ചിന്ത ജെറോമിന്റെ തന്നെ ലെറ്റർഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്ത് വന്നിട്ടുള്ളത്.
ഷാരൂഖ് ഖാൻ നായകനായ 'പഠാൻ' റിലീസിന് മുമ്പ് ചോർന്നതായി റിപ്പോർട്ട്. റിലീസ് ചെയ്യുന്നതിന്റെ തലേദിവസമായ ജനുവരി 24 നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയത്. വ്യാജ പതിപ്പിനെതിരെ നിർമ്മാതാക്കൾ രംഗത്തെത്തി. തിയേറ്ററിൽ പോയി തന്നെ സിനിമ കാണണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.
ശ്രദ്ധ വോൾക്കർ വധക്കേസിൽ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. മറ്റൊരു സുഹൃത്തുമായുള്ള ശ്രദ്ധയുടെ ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ശ്രദ്ധ ഗുരുഗ്രാമിൽ പോയിരുന്നു. ഇതേച്ചൊല്ലി അഫ്താബുമായി വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.