കൊല്ലം ആയൂരിൽ മദ്യപാനികളുടെ ആക്രമണത്തിനിരയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അജയകുമാറാണ് മരിച്ചത്. മകളെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു കൂട്ടം മദ്യപാനികൾ അദ്ദേഹത്തെ ആക്രമിച്ചത്. മദ്യപാനികളുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി
ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ് സീസണോടെ വിരമിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ. 39 കാരനായ ഓൾറൗണ്ടർ നിലവിൽ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഫ്രാഞ്ചൈസി ടി20 ലീഗുകളിലെ സൂപ്പർ സ്റ്റാറാണ് ക്രിസ്റ്റ്യൻ. പല രാജ്യങ്ങളിലെയും ടീമുകൾക്കായി 400 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരന്റെ അതിക്രമം. മറ്റ് യാത്രക്കാരെ മർദ്ദിച്ച അക്രമി ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർത്തു. യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.