ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് 'മോദി സർക്യൂട്ട്'വരുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് 'മോദി സർക്യൂട്ട്'വരുന്നു

Aug 5, 2022, 10:04 AM IST

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് 'മോദി സർക്യൂട്ട്' ടൂറിസം പദ്ധതി ആരംഭിക്കുന്നത്. അതിജീവന റിയാലിറ്റി ഷോയായ 'മാൻ വേഴ്സസ് വൈൽഡ്'ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആതിഥേയനായ ബിയര്‍ ഗ്രിൽസും ദേശീയോദ്യാനത്തിനുള്ളിൽ സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

മഴയിൽ നേരിയ കുറവ്; എറണാകുളത്തിനും ചാലക്കുടിക്കും ആശ്വാസം

Aug 5, 2022, 09:55 AM IST

ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം.രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

മെട്രോ നീട്ടുന്നു; ഭൂഉടമകൾക്ക് 100 കോടിയും വ്യാപാരികൾക്ക് 69 കോടിയും അനുവദിച്ചു

Aug 5, 2022, 10:36 AM IST

ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. ബാക്കി തുക പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ 33 ഭൂവുടമകൾക്കാണ് നൽകുന്നത്.