ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോള്‍ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി സര്‍ക്കാര്‍ സാധൂകരിച്ചു. ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്.ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പ
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട്, ഭർത്താവ് മെഹ്നാസ് അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്, പൊലീസ് പറഞ്ഞു. കോഴിക്കോട് പോക്സോ കോടതിയിൽ മെഹനാസിനെ ഹാജരാക്കും.
ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്.