മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ മൊത്തം 12 പ്രതികൾ ആണുള്ളത്. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.
ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും, സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ, വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച്, പണിമുടക്കി. കമ്പനിയിലെ 90 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തതായാണ്, റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജിഎസ്ടി, കേന്ദ്രപദ്ധതികളിൽ തുക അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.ബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായാണ് വിവരം. മമതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റു ചെയ്തതുമായി ബന്