യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തുന്നു. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു.
ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് 'ഇൻസുലിൻ പമ്പ്' വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപി ഉപകരണം കൈമാറി. ആറ് ലക്ഷം രൂപയുടെ ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറിയത്.
ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന സെലക്ഷനായിരിക്കും ഇത്. ഇവിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോൾ, 12 കളിക്കാർക്ക് അവരുടെ സ്ഥാനം ഏകദേശം ഉറപ്പാണ്.