ശ്വാസകോശ രോഗങ്ങൾ വ്യാപകം; തമിഴ്നാട്ടിലെ സ്ത്രീകൾ ബീഡി തെറുപ്പ് ഉപേക്ഷിക്കുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ശ്വാസകോശ രോഗങ്ങൾ വ്യാപകം; തമിഴ്നാട്ടിലെ സ്ത്രീകൾ ബീഡി തെറുപ്പ് ഉപേക്ഷിക്കുന്നു

Jan 23, 2023, 10:56 AM IST

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നതിനാൽ തമിഴ്നാട്ടിലെ 80 % സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടുന്നുവെന്ന് പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സർവേ.

കാലിഫോർണിയ വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2023, 10:24 AM IST

കാലിഫോർണിയ മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ നടന്ന വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മോണ്ടെറി പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ടോറൻസിൽ പാർക്കിലാണ് അക്രമിയെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവര്‍ണര്‍

Jan 23, 2023, 10:45 AM IST

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവർണർ. ഡി.പി.ആർ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്.