പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമണങ്ങളിലെ നഷ്ട്ടപരിഹാരം ഈടാക്കാനായി ജപ്തി ചെയ്ത സ്വത്തിന്റെ ഉടമകൾക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.
വാഷിങ്ടൺ നഗരത്തിലെ കടയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേരാണ് ഉണ്ടായിരുന്നത്. കടയ്ക്കകത്ത് വച്ച് രണ്ട് പേർക്കും പുറത്ത് വച്ച് ഒരാൾക്കുമാണ് വെടിയേറ്റത്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സ്ഥാനവും, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നാണ് രാജി.