മഴയ്ക്ക് ശമനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മഴയ്ക്ക് ശമനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു

Aug 3, 2022, 01:17 PM IST

മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.

സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടാവസ്ഥയിലാണെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്

Aug 3, 2022, 02:13 PM IST

സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടത്തിലാണെന്ന് നാറ്റ്പാക് റിപ്പോർട്ട് സംസ്ഥാന സർക്കാർ അവ​ഗണിക്കുന്നതായി ആരോപണം. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല.

മധുകേസിൽ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടൽ

Aug 3, 2022, 02:57 PM IST

അട്ടപ്പാടിയിലെ മധു വധക്കേസിൽ, ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ, ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. കേസിൽ ഇന്ന് ഒരാൾ കൂടി കൂറുമാറി. 21-ാം സാക്ഷിയായ വീരൻ ഇന്ന് കോടതിയിൽ കൂറുമാറി.